മുതലമട ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം സാമൂഹ്യചരിത്രം മുതലമട പ്രദേശം മുന്‍കാലത്ത് പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. തനതുചരിത്രം 200 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആരംഭിക്കുന്നത്. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് പാറക്കല്‍ചള്ളയുടെ പടിഞ്ഞാറുഭാഗത്ത് തച്ചന്‍കുളമ്പില്‍ നിര്‍മ്മിച്ച കോട്ടയുടെ അവശിഷ്ടങ്ങളും ചരിത്രമാറ്റങ്ങളെ നിശബ്ദമായി നോക്കി പന്തലിച്ചുനില്‍ക്കുന്ന പേരാല്‍മരവും പനങ്കൂട്ടവും കാലഘട്ടത്തിന്റെ പഴക്കത്തെ നമുക്ക് അറിയിച്ചുതരുന്ന ചരിത്രസ്മാരകങ്ങളാണ്. ടിപ്പുസുല്‍ത്താന്‍ പടയോട്ടകാലത്ത് പാലക്കാട് കോട്ട സ്ഥാപിച്ചതിനു ശേഷം ഇവിടെയും ഒരു കോട്ട സ്ഥാപിച്ചു. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഈ കോട്ടയിലെ കല്ലുകള്‍ പാലക്കാട്ടെ കോട്ടയുടെ അതേ അളവിലും വലിപ്പത്തിലുമാണ്. ഈ കോട്ടയുടെ സംരക്ഷണത്തിന് പന്ത്രണ്ട് പഠാണികുടുംബങ്ങളെ ഇതിന്റെ പരിസരങ്ങളില്‍ താമസിപ്പിച്ചിരുന്നു. ഉറുദു സംസാരിക്കുന്ന ഇവരുടെ സന്തതിപരമ്പരകള്‍ ഇന്നും മുതലമടയിലെ പല സ്ഥലങ്ങളിലും...
കൂടുതൽ വായിക്കുക